മരുന്ന് മാറിക്കഴിച്ചു, തൃത്താല സ്വദേശി മരണപ്പെട്ടു.

 


മരുന്ന് മാറിക്കഴിച്ചു, തൃത്താല സ്വദേശി മരണപ്പെട്ടു.കൊടക്കാഞ്ചേരി വീട്ടിൽ ഉമ്മർ (57) ആണ് മരണപ്പെട്ടത്. പശുവിന്റെ ചെള്ളിന് തേക്കാനുള്ള മരുന്ന് അബദ്ധത്തിൽ ചുമക്കുള്ള മരുന്നാണെന്ന് കരുതി കുടിക്കുകയായിരുന്നു.

 ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ മരണപ്പെടുകയായിരുന്നു. 

ഭാര്യ - ആമിന, മക്കൾ റഹീല,റമീസ,റിയാസ്,റിസ് വാന.മരുക്കൾ നൗഷാദ് മുടപ്പക്കാട് സമദ് വിളയൂർ. മൃതദേഹം നടപടികൾക്ക് ശേഷ തൃത്താല ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു

Tags

Below Post Ad