പട്ടാമ്പി 110ാം നേർച്ചയോടനുബന്ധിച്ച് കേന്ദ്ര നേർച്ചാ ആഘോഷ കമ്മിറ്റിയും ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററും ചേർന്ന് പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്ക്, ഉപാഘോഷ കമ്മിറ്റികൾ, ജനകീയ രക്തദാന സേന പാലക്കാട്, എന്നിവയുടെ സഹകരണത്തോടെ പട്ടാമ്പി നിള ആശുപത്രിയിൽ വച്ച്, ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
117 തവണ ബ്ലഡ് ഡൊണേറ്റ് ചെയ്ത കെ.ടി അസീസിനെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ബി.എ ഫൈനാൻസ് രണ്ടാം റാങ്ക് നേടിയ ഫസ്നയെയും അനുമോദിച്ചു.വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.
മതേതരത്വത്തിന് പ്രസിദ്ധമായ പട്ടാമ്പി നേർച്ചയുടെ ഭാഗമായി ആളുകളും ആനകളും ആഘോഷങ്ങളുമായി ഉത്സവ തിമിർപ്പിൽ ലയിക്കുമ്പോഴും പുതിയ തലമുറയെ ജീവകാരുണ്യ പ്രവർത്തനത്തിലേക്കും രക്തദാനത്തിലേക്കും വഴി തിരിച്ച് വിടുന്ന കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് എം.പി പറഞ്ഞു.
കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ നാരായണസ്വാമി അദ്ധ്യക്ഷനായി. അലി പൂവത്തിങ്കൽ, നഗരസഭാ കൗൺസിലർ പി.ഷബ്ന, ഡോക്ടർ ബാലസുബ്രമഹ്ണ്യൻ,
സി.പി അബ്ദുൾ ഖാദർ, ടി.എച്ച് ഹസൻ കബീർ, സി രവീന്ദ്രൻ, വിജയൻ പൂവക്കോട്, ഡോക്ടർ രേഖ കൃഷ്ണൻ, കെ.ടി സൈറൂഫ്, യു.പി ജയറാം, റഫീഖ് കല്ലുവളപ്പിൽ, ഉസ്മാൻ പുളിക്കൽ, ശ്രീ ശങ്കരാചാര്യ മാനേജർ മണികണ്ഠൻ, മുരളി വേളേരിമഠം, കെ.ടി രാമചന്ദ്രൻ, സി.ഹനീഫ മാനു, സിദ്ദീഖ് കരുമാൻ കുഴി, ഷാഫി കാരക്കാട് എന്നിവർ സംസാരിച്ചു.