ഇന്റർ നാഷണൽ ഷോപ്പിംഗ് അനുഭവം പട്ടാമ്പിക്കാർക്ക് സമ്മാനിച്ചുകൊണ്ട് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു.
മാൾ ഓഫ് ഗരുഡ സാരഥികളായ ടി.പി.ഷാജി, ശുബൈബുദ്ധീൻ ടി.പി,ശിഹാബുദ്ദീൻ ടി.പി, ഷറഫുദ്ധീൻ ടി.പി, ഷഹനാസ് ടി. പി, നെസ്റ്റോ ഡയറക്ടർമാരായ മുനീർ പള്ളോള്ളത്തിൽ , ഹാരിസ് പള്ളോള്ളത്തിൽ, കെ.പി ജമാൽ, കെ.പി ആസിഫ് എന്നിവർ ചേർന്നാണ് നെസ്റ്റോ ഈസി നാടിന് സമർപ്പിച്ചത്
ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഉത്പ്പന്നങ്ങളുമായാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പട്ടാമ്പിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. മേലെ പട്ടാമ്പിയിലുള്ള THE MALL OF GARUDA യിലാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. വ്യാഴാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. നഗരസഭാ ചെയർപേഴ്സൺ ഒ.. ലക്ഷ്മിക്കുട്ടി, മറ്റു നഗരസഭാ കൗൺസിലർമാർ, സ്ഥാപന അധികൃതർ, തുടങ്ങി സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ വ്യാപാര മത രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
കുറഞ്ഞ ചിലവിൽ കൂടുതൽ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റീജിയണൽ ഫിനാൻസ് ഹെഡ് കുഞ്ഞബ്ദുളള പറഞ്ഞു.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ടെന്നും റീജിയണൽ ഓപ്പറേഷൻ മാനേജർ അലി നവാസ് അറിയിച്ചു.
ഫിഷ്, മീറ്റ്, വെജിറ്റബിൾസ്, ഫ്രൂട്സ്, ക്രോക്കറി, ഡ്രിങ്ക്സ് എന്നുവേണ്ട ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി ഉപഭോക്താക്കൾക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് സമ്മാനിച്ചുകൊണ്ടാണ് നെസ്റ്റൊ പട്ടാമ്പിയിൽ ആരംഭിച്ചിട്ടുള്ളത്. നെസ്റ്റോ ഗ്രൂപ്പിന്റെ ഇന്ത്യയിലെ 9 ആമത്തെ ഔട്ട്ലെറ്റും രാജ്യാന്തര തലത്തിലെ 123 ആമത്തെ ഔട്‍ലെറ്റുമാണ് പട്ടാമ്പിയിൽ ആരംഭിച്ചിരിക്കുന്നത്.