താനൂർ: നൊന്തു പെറ്റ കുഞ്ഞിനെ മൂന്നാം ദിവസം സ്വന്തം മാതാവ് തന്നെ കൊലപ്പെടുത്തി കുഴിച്ചു മൂടിയത്തിന്റെ നടുക്കത്തിലാണ് താനൂരിലുള്ളവർ
താനൂർ ഒട്ടുംപുറത്ത് നവജാത ശിശുവിനെ അമ്മ ജുമൈലത്ത് (29) കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി.
ഭർത്താവുമായി അകന്ന് കഴിയുന്ന യുവതി മാനഹാനി ഭയന്നാണ് കൊലപാതകം ചെയ്തതെന്ന് മൊഴി നൽകി. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും മാതാവ് ജുമൈലത്തിന്റെ മൊഴി. പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്ന്ദി വസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കിയത്.
മാനസിക പ്രശ്‌നം മൂലം ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായി പിണങ്ങി കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി ഫെബ്രുവരി 26ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലെത്തി. പിന്നീട് കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു.
നാട്ടുകാർ നൽകിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.