പൊന്നാനിയില്‍ വന്‍ ലഹരി വേട്ട;എടപ്പാള്‍ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

 


പൊന്നാനി :എക്‌സൈസ് കമ്മീഷണര്‍ ഉത്തര മേഖല സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍  ഷിജുമോന്‍ ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി സര്‍ക്കിള്‍  സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലും  2.210 gm മെത്തംഫിറ്റമിനു 3 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു.  

എടപ്പാള്‍ കാളാച്ചാല്‍  കരോട്ടു പറമ്പില്‍ ഷരീഫ് മകന്‍ മുഹമ്മദ് ഷഹീര്‍ (24), കാളാച്ചാല്‍  മൊയ്ദുണ്ണി മകന്‍ അബ്ദുല്‍ സുല്‍ത്താന്‍ (24) എന്നിവരാണ് പിടിയിലായത്,

 മലപ്പുറം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മെത്തഫിറ്റാമിന്‍, കഞ്ചാവും മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്,ഇവരുടെ കഞ്ചാവ് കടത്തി കൊണ്ടു വരുന്ന സ്‌കൂട്ടറുംപിടിച്ചെടുത്തു.

 എക്‌സൈസ് കമ്മിഷണര്‍ ഉത്തര മേഖല സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍  ഷിജു മോന്‍ ടി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് ) സി, മുരുകന്‍, പ്രിവെന്റ്റീവ് ഓഫീസര്‍ (ഗ്രേഡ് )ബാബു എല്‍,പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ദാസ് ഇ, സച്ചിന്‍ ദാസ്,ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ ഉണ്ടായിരുന്നു.


Tags

Below Post Ad