തൃത്താല: അർദ്ദ രാത്രിയിലും കത്തിക്കൊണ്ടിരുന്ന ഭാരതപ്പുഴയിലെ തീ അണഞ്ഞത് ആശ്വാസമായി.
വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കത്തി തുടങ്ങിയ തീ ശനിയാഴ്ച പുലർച്ചെയാണ് അണഞ്ഞത്
പരുതൂർ മഞ്ഞപ്ര കടവിൽ നിന്നും കത്തി തുടങ്ങിയ തീ രാത്രിയിൽ ചിറ്റപ്പുറം പട്ടിത്തറ ഭാഗങ്ങളിലേക്ക് ആളിപടർന്നപ്പോൾ പരിസര വാസികൾ പരിഭ്രാന്തിയിലായിരുന്നു.
തീ പടർന്നതിനെ തുടർന്ന് പുഴയിലെ ഏക്കറോളം പുൽകാടുകൾ കത്തിനശിച്ചു.
തൃത്താല മേഖലയിൽ ഒരാഴ്ചക്കിടെ ഉണ്ടായത് അഞ്ചിലേറെ തീ പിടുത്തങ്ങളാണ്. വേനൽ ചൂട് കൂടുന്നതിനിടെയാണ് പുഴയിലെ തീപിടുത്തം പതിവ് സംഭവമായിരിക്കുന്നത്.