സ്വർണ വില സർവ്വകാല റെക്കോർഡിൽ; പവന് ആദ്യമായി അര ലക്ഷം കടന്നു.

 


കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവന്റെ വില അരലക്ഷം കടന്നു. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6300 രൂപയും പവന് 1040 രൂപ വർധിച്ച് 50,400 രൂപയായി.

24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയി. കഴിഞ്ഞ 10 വർഷത്തെ വില പരിശോധിച്ചാൽ സ്വർണ്ണത്തിന് മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണ് ഒരു പവനിലുണ്ടായത്.

2015 ൽ പവന് വില 21,200 രൂപയും, ഗ്രാമിന് 2650 രൂപയുമായിരുന്നു. ഇന്നത് ഒരു പവന് സ്വർണ്ണവില 50,400 രൂപയും ഒരു ഗ്രാമിന്റെ വില 6300 രൂപയിലും എത്തി.

ഒരു പവൻ സ്വർണാഭരണം ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി നികുതി, ഹാൾമാർക്കിങ് നിരക്കുൾപ്പടെ 55,000 രൂപയ്ക്ക് അടുത്ത് നൽകേണ്ടിവരുമെന്ന് സ്വർണ വ്യാപാരികൾ പറയുന്നു.

Tags

Below Post Ad