പട്ടാമ്പി നേര്‍ച്ചയ്ക്കിടെ വിരണ്ടോടിയ ആന,തിരിച്ചു കൊണ്ടുപോകുമ്പോള്‍ ലോറിയില്‍നിന്ന് ഇറങ്ങിയോടി. ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്, വീടുകളും കടകളും തകര്‍ത്തു
ലോറിയില്‍ നിന്നും ഇറങ്ങി വിരണ്ടോടി നാട്ടിലാകെ പരിഭ്രാന്തി പരത്തിയ ആനയെ ഒടുവില്‍ തളച്ചു. ജനവാസമേഖലയില്‍ നിലയുറപ്പിച്ച ഏറെ പണിപ്പെട്ടാണ് തളച്ചത്. വ്യാപക നാശനഷ്ടമാണ് ആന വരുത്തിയത്
ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോര്‍ട്ടുണ്ട്. വീടുകള്‍ക്ക് സമീപത്തുകൂടെ പോയ ആന പലതും തല്ലിത്തകര്‍ക്കുകയും വാളയാര്‍ – വടക്കഞ്ചേരി പാത മുറിച്ചു കടന്ന് ഒരു ഓട്ടോ തകര്‍ക്കുകയും ചെയ്തു.
വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആടിനെ മേയ്ക്കുന്നതിനിടെ വയലില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാന്തസ്വാമിയ്ക്കാണ് ചവിട്ടേറ്റത്. ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പട്ടാമ്പി നേര്‍ച്ചയ്ക്ക് എത്തിച്ച ആന വടക്കുംമുറി ഭാഗത്തുവച്ചാണ് വിരണ്ടോടിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പാപ്പാന്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് ലോറിയില്‍ നിന്നും ഇറങ്ങി മുത്തു എന്ന അക്കരമേല്‍ ശേഖരന്‍ ആന വിരണ്ടോടിയത്