പട്ടാമ്പിയില്‍ നേർച്ചക്കിടെ ഉപാഘോഷ കമ്മിറ്റികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസുകാർ ഉൾപ്പെടെ പൊലീസുകാർ ഉൾപ്പെടെ പത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
ആനപ്പുറത്തിരിക്കുന്ന യുവാവിനെ മർദിക്കാൻ ശ്രമിക്കുന്നതിനിടെ ആന വിരണ്ടോടി. ഏറെ പ്രയാസപ്പെട്ടാണ് പാപ്പാന്മാർ ആനയെ നിയന്ത്രിച്ചത്. പൊലീസ് ലാത്തി വീശിയാണ് കൂട്ടത്തല്ലിലുണ്ടായിരുന്നവരെ വിരട്ടിയോടിച്ചത്.
സംഘർഷത്തിൻ്റെ കാരണം വ്യക്തമല്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കുമെന്നും ഷൊർണൂർ ഡിവൈഎസ്പി അറിയിച്ചു.
അതിനിടെപട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി. തിരികെ കൊണ്ടുപോകും വഴിയായിരുന്നു ആന ഓടിയത്. ലോറി ഡ്രൈവര്‍ ചായ കുടിക്കാന്‍ നിര്‍ത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടിയത്. വഴിയരികിലെ കടകളും വാഹനങ്ങളും ആന തകര്‍ത്തതായി പരാതിയുണ്ട്. തിരച്ചിലിനൊടുവില്‍ തിരുനെല്ലായി അമ്പാടിന് സമീപം ആനയെ കണ്ടെത്തി