അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി പട്ടാമ്പിയിൽ താമസക്കാരായ മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ

 


പാലക്കാട്:  ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് ൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ, കസബ, ഹേമാംബിക നഗർ,  പാലക്കാട് ട്രാഫിക്  പോലീസ് സംഘം വാളയാർ സംസ്ഥാന അതിർത്തിയിലും, ചന്ദ്രനഗറിലും  നടത്തിയ സംയുക്ത  പരിശോധനയിൽ അനധികൃതമായി ശരീരത്തിൽ   ഒളിപ്പിച്ച്  കടത്തിയ  40 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളും നിലവിൽ പട്ടാമ്പിയിൽ താമസക്കാരുമായ  താമസക്കാരായ  1. Vishal Babaso Bilaskar Age 30, S/O  Bilaskar Galli 2. Chavan Sachin Jay singh S/O Jaysinghഎന്നിവർ പിടിയിലായി. 

അനധികൃതമായി  പണം കടത്തുന്നത് തടയാൻ പാലക്കാട് ജില്ലയിലെ സംസ്ഥാന അതിർത്തികളിൽ കർശന പരിശോധനയാണ് നടത്തുന്നത്. കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേക്കാണ്  പണം കൊണ്ടു പോയത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS , പാലക്കാട് എ.എസ്.പി. അശ്വതി ജിജി  IPS , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ. അബ്ദുൾ മുനീർ, എന്നിവരുടെ നിർദ്ദേശ പ്രകാരം വാളയാർ സബ്ബ് ഇൻസ്പെക്ടർ റെമിൻ, കസബ സബ്ബ് ഇൻസ്പെക്ടർ എച്ച് ഹർഷാദ്, ഹേമംബിക നഗർ സബ്ബ് ഇൻസ്പെക്ടർ വിജയരാഘവൻ, സിവിൽ പോലീസ് ഓഫീസർ രാഹുൽ, പാലക്കാട് ട്രാഫിക് എസ്. ഐ. സുരേഷ്, സിവിൽ പോലീസ് ഓഫീസർ എളങ്കോവൻ  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ ,  മുഹമ്മദ് ഷനോസ്, ഫെഫീഖ്, ഷെമീർ , ഹേമാംബിക പോലീസ്  എന്നിവർ ചേർന്നാണ് പരിശോധന നടത്തി  പണം പിടി കൂടിയത്.

Below Post Ad