കുമ്പിടിയിൽ പെരും തേനീച്ചയുടെ കൂട് ഒഴിവാക്കി അബ്ബാസ് കൈപ്പുറം

 


കുമ്പിടി: പെരും തേനീച്ചയുടെ കൂട് ഒഴിവാക്കി അബ്ബാസ് കൈപ്പുറം.കുമ്പിടിയിൽ താമസിക്കുന്ന തൈവളപ്പിൽ ബഷീറിന്റെ വീട്ട് മുറ്റത്തുള്ള മാവിന്റെ മുകളിലായാണ് ഒരു മീറ്ററോളം നീളത്തിൽ പെരും തേനീച്ച കൂട് കൂട്ടിയത്.

വീട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായ കൂട് ഒടുവിൽ പാമ്പുപിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിധഗ്ദനും കൂടിയായ കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി 20 അടിയോളം ഉയരമുള്ള മാവിന്റെ മുകളിൽ കയറി തേനീച്ചക്കൂട് നീക്കം ചെയ്തു

അപ്പിസ് ഡോസറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഈച്ചയെ പെരും തേനീച്ച മലൻതേനീച്ച എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിന്റെ കൂട്ടമായുള്ള കുത്തേറ്റാൽ മരണം വരെ സംഭവിക്കാറുണ്ട്

പരുന്ത് കുയിൽ എന്നിവ റാഞ്ചി പോകുമ്പോഴാണ് ഈ ഈച്ചകൾ അപകടങ്ങൾ ഉണ്ടാക്കാറ് എന്ന് അബ്ബാസ് പറയുന്നു. നിങ്ങൾക്ക് കൈപ്പുറം അബ്ബാസിന്റെ സഹായം ആവശ്യമെങ്കിൽ വിളിക്കാം മൊബൈൽ നമ്പർ 984794363.

Below Post Ad