എസ്.എസ്.എൽ.സി.മൂല്യനിർണയം പൂർത്തിയായി; ഫലങ്ങൾ മെയ് പത്തോടെ.

 


എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി.പരീക്ഷകളുടെ മൂല്യനിർണയം ശനിയാഴ്ചയോടെ പൂർത്തിയായി.

ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും. മെയ് ആദ്യവാരം എസ്.എസ്.എൽ.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തൽ.

എസ്.എസ്.എൽ.സി. മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി 14,000 ത്തോളം അധ്യാപകരാണ് പങ്കെടുത്തത്. ഹയർസെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി 25,000-ത്തോളം അധ്യാപകർ പങ്കെടുക്കുന്നു.

ഹയർസെക്കൻഡറിയിലും മിക്കവാറും ക്യാമ്പുകൾ ശനിയാഴ്ചയോടെ പൂർത്തിയായി.ഹയർസെക്കൻഡറിയിലെ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. ഈ വർഷം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂല്യനിർണയം പൂർത്തിയായത്.

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി ക്ലാസുകളിലെ എട്ടരലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽപ്പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തിയത്. മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.

Tags

Below Post Ad