കുമ്പിടി: മണ്ണിയംപെരുമ്പലം പഴയ സ്റ്റേറ്റ് ബാങ്കിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. ഞായറാഴ്ച്ച പുലർച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം.
ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ആർക്കും പരിക്കില്ല. വാഹനത്തിനും വൈദ്യുത പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു.
കാർ മാറ്റിയാൽ വൈദ്യുത പോസ്റ്റ് നിലം പതിക്കുമെന്നതിനാൽ ഇതുവരെ അപകട സ്ഥലത്തുനിന്നും വാഹനം മാറ്റിയിട്ടില്ല.
മണിയംപെരുമ്പലം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ഇബി അധികൃതർ ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.