പാലക്കാട്: തൃശൂർ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്‍ഡുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി.നിലവില്‍ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോടാണ് നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തൃത്താല മേഖലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു.
വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തൃശൂർ ജില്ലയിൽ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ പെരുമ്പിലാവ് പഴത്തി തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.