തൃത്താല : ഭാരതപുഴയിൽ നാൽക്കാലികൾ ചത്ത് പൊങ്ങിയതിനെ തുടർന്ന് പട്ടിത്തറ റോ വാട്ടർ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അതിനാൽ ആനക്കര പട്ടിത്തറ കപ്പൂർ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. കുടിവെള്ള പരിശോധന റിപ്പോർട്ട് കിട്ടിയതിന് ശേഷം പമ്പിംഗ് പുനരാരംഭിക്കുന്നതാണ്.
വെള്ളിയാങ്കല്ല് ജലസംഭരണിയിൽ നാൽക്കാലികൾ ചത്തുപൊങ്ങിയ സംഭവത്തിൽ അടിയന്തരമായി വെള്ളം പരിശോധിക്കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി എംബി രാജേഷിന്റെ ഓഫീസ് ഷൊർണൂർ വാട്ടർ അതോറിറ്റി, തൃത്താല മൈനർ ഇറിഗേഷൻ എന്നിവർക്ക് നിർദ്ദേശം നൽകിയിരുന്നു.