സ്വർണവിലയിൽ വീണ്ടും കുതിപ്പ്

 


സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 600 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 53, 720 രൂപയാണ് നിലവിലെ വില. ​ഗ്രാമിന് 75 രൂപ കൂടി വില 6,715ലെത്തി. 

അന്താരാഷ്ട്ര സ്വർണ്ണവില 2361 ഡോളറു0, രൂപയുടെ വിനിമയ നിരക്ക് 83.57ഉം ആണ്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും വർദ്ധിച്ച് 5590 രൂപയായി. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. 

കഴിഞ്ഞ മാസം അവസാനം സ്വർണവില 55, 000 കടന്ന് സർവകാല റെക്കോർഡിലെത്തിയിരുന്നു. ജൂൺ എട്ടിന് രേഖപ്പെടുത്തിയ 52, 560 ആണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. 

Tags

Below Post Ad