കപ്പൂർ : ഫ്രാൻസിലെ കാത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ദി വെസ്റ്റിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുത്തു അക്കാദമിക് പേപ്പർ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ച സച്ചിൻ നാടിന് അഭിമാനമായി
തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും ഫങ്ഷണൽ ഇംഗ്ലീഷിൽ ബിരുദവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ പി ജി യും കരസ്ഥമാക്കിയശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ phd വിദ്യാർത്ഥിയായ സച്ചിൻ കപ്പൂർ പഞ്ചായത്തിലെ കല്ലടത്തൂർ ചോറുവളപ്പിൽ സുബ്രമണ്യന്റെയും മല്ലികയുടെയും മകനാണ്