അക്ഷയ കേന്ദ്രം വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി.

 


അക്ഷയ കേന്ദ്രം വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി.

ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

വൈദ്യുതി ബിൽ തുക അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്താണ് നടപടിയെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിൽ 70% ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവില്ലാതെ അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.

 സെക്‌ഷൻ ഓഫിസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാം. ഉപഭോക്താക്കളുടെ സഹകരണം കെ എസ്ഇബി അഭ്യർഥിച്ചു.

Tags

Below Post Ad