കൂടല്ലൂർ:പെരുന്നാൾ ദിനത്തിൽ കൂടല്ലൂർ കൂട്ടക്കടവിലെ ഭാരതപ്പുഴയിൽ അപകടത്തിൽപ്പെട്ട രണ്ട് മനുഷ്യജീവനുകളെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി നാടിന്റെ വീര നായകനായി മാറിയ കൂടല്ലൂർ കൂട്ടക്കടവ് പുളിക്കൽ മുബാറക്കിന് അഭിനന്ദന പ്രവാഹം
മുബാറക് രക്ഷപ്പെടുത്തിയത് രണ്ട് ജീവനുകൾ മാത്രമല്ല, കലങ്ങി മറിഞ്ഞേക്കാവുന്ന സങ്കടപ്പുഴയിൽ നിന്ന് ഒരു നാടിനെയാകെയാണ്.മുബാറക്, നിങ്ങളോട് കൂടല്ലൂർ ഗ്രാമവും തൃത്താല ആകെയും കടപ്പെട്ടിരിക്കുന്നു എന്ന് തൃത്താല എംഎൽഎയും മന്ത്രിയുമായ എം.ബി.രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചു
ത്യാഗോജ്ജ്വലമായ ഇത്തരം വീരകൃത്യങ്ങളാണ് മനുഷ്യമഹത്വത്തിന് നിദാനം. മഹത്വമുള്ള ഈ പവിത്ര കൃത്യത്തിലൂടെ മുബാറകിൻ്റെ പ്രോജ്ജ്വല വ്യക്തിത്വം പടർത്തിയ ശോഭ ഒട്ടേറെ പേർക്ക് അഭിമാനവും പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ്. ത്യാഗോജ്ജ്വലമായ ബലിപെരുന്നാൾ ദിനത്തിൻ്റെ സന്ദേശത്തെ നിങ്ങൾ സാർത്ഥകമാക്കി എന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി ഫേസ്ബുക്ക് കുറിപ്പിലൂടെയും നേരിട്ട് വിളിച്ചും അഭിനന്ദിച്ചു.
സാഹസികതയും പ്രസൻസ് ഓഫ് മൈൻഡും ഉണ്ടാവുക എന്നതിനപ്പുറം സഹജീവികളോടുള്ള കരുതലും സ്നേഹവുമുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെയൊരു രക്ഷാപ്രവർത്തനം നടത്താൻ കഴിയുകയുള്ളൂ. ആ നല്ല മനസ്സിന് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.
updating..
ഭാരതപ്പുഴയിൽ മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന ഒരു അമ്മയേയും മകനേയും സ്വജീവൻ പണയം വെച്ച് ജീവിതത്തിലെക്ക് തിരിച്ചെത്തിച്ച് രക്ഷിച്ച കൂടല്ലൂരിൻ്റെ അഭിമാനമായ മുബാറക് പുളിക്കലിനെ KPCC വൈസ് പ്രസിഡന്റ VT ബൽറാം ആദരിച്ചു.ചടങ്ങിൽ ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ K സെലിം ,ബൂത്ത് പ്രസിഡണ്ട് രാധാകൃഷ്ണൻ , അഫ്സൽ പുളിക്കൽ ak ശിഹാബ് അക്ബർ ck എന്നിവർ പങ്കെടുത്തു .
കഴിഞ്ഞ ദിവസം ഭാരതാപ്പുഴയിൽ അപകടത്തിൽ പെട്ടുപോയ രണ്ട് ജീവനുകൾ രക്ഷിച്ച യൂത്ത് ലീഗ് പ്രവർത്തകൻ *മുബാറക് പുളിക്കലിനെ* മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ ആദരിച്ചു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എസ് എം കെ തങ്ങൾ ഉപഹാരം നൽകി, വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്, സെക്രട്ടറി പുല്ലാര മുഹമ്മദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ: ബഷീർ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എം മുനീബ് ഹസൻ, പി പി നൂറുദ്ധീൻ, എസ്. എം അൻവർ, പി പി യുസഫ് മുസ്‌ലിയാർ, എൻ. ഇബ്രാഹിം ഹാജി,പി. അബ്ദുള്ളക്കുട്ടി, പി. മുസ്തഫ, റഷീദ് പുഴക്കൽ, സിദ്ധീഖ് വാഫി, പി കെ റാഷിദ്,പി. പി ഉബൈബ്, നസീഫ് പുളിക്കൽ, ഷെമി,എന്നിവർ സംബന്ധിച്ചു
ഭാരതപ്പുഴയിൽ മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന ഒരു അമ്മയേയും മകനേയും സ്വജീവൻ പണയം വെച്ച് ജീവിതത്തിലെക്ക് തിരിച്ചെത്തിച്ച് രക്ഷിച്ച കൂടല്ലൂരിൻ്റെ അഭിമാനമായ മുബാറക് പുളിക്കലിനെ കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ DCC ജനറൽ സെക്രട്ടറി ശ്രീ PM അസീസ് ക്ക ആദരിച്ചു.ചടങ്ങിൽ ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ K സെലിം , ശ്രീ സ്വാലിഹ് , CK സൈനുദ്ദീൻ, വാസു നായർ,ബൂത്ത് പ്രസിഡണ്ട് രാധാകൃഷ്ണൻ ,സമദ് പുളിക്കൽ ,M V മുസ്തഫ ,സെയ്ഫുദ്ദീൻ PP ,P സൈതലവി, സിദ്ധീഖുൽ അക്ബർ എന്നിവർ പങ്കെടുത്തു ..