പട്ടാമ്പി കോളെജില്‍ സ്‌പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം


പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളെജില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള എല്ലാ ബിരുദ കോഴ്‌സുകളിലേയും സ്‌പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 25 വൈകീട്ട്  അഞ്ച് മണിക്കുള്ളില്‍ കോളെജില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. 

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ 27 ന് നടത്തുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

Below Post Ad