മലബാറിൽ മുക്കാൽലക്ഷം വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമായി
കൂട്ടുകാരികളെല്ലാം ഇന്ന് ക്ലാസില്‍ പോയി തുടങ്ങും. ഞാന്‍ വീട്ടിലിരിക്കണം... ഫുള്‍ എ പ്ലസോടെ പത്താം ക്ലാസ് വിജയിച്ച പൂക്കോട്ടൂരിലെ ഫാത്തിമ റിന്ഫയുടെ വാക്കുകളാണിത്. ഇതുപറയുമ്പോള്‍ ഫാത്തിമയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഫാത്തിമയുടെ മാത്രം അവസ്ഥയല്ലിത്. താനൂര്‍ തെയ്യാല മണിലപ്പുഴ പാണര്തൊടി മുഹമ്മദ് സിനാന് ഒമ്പത് എപ്ലസാണ് ലഭിച്ചത്. ഒരു എയും. എന്നിട്ടും സീറ്റില്ല. ഇന്ന് പ്ലസ് വണ്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം 31,482 കുട്ടികളാണ് പ്രവേശനം ലഭിക്കാതെ സ്കൂളിന്റെ പടിക്കുപുറത്ത് നില്‍ക്കുന്നത്.
പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിൽ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂർത്തിയായിട്ടും തീരുമാനമെടുക്കാത്ത സർക്കാർ, മലബാർ മേഖലയിൽ ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്മെന്റിൽ ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ശേഷിക്കുന്നത്.
സീറ്റ് ക്ഷാമം രൂക്ഷമായ മലബാറിൽ പ്രതിസന്ധിയില്ലെന്ന കണക്കുമായി ശനിയാഴ്ച രാവിലെ മന്ത്രി രംഗത്തുവന്നിരുന്നു. മന്ത്രി പുറത്തുവിട്ട കണക്കുകൾ ഏതാനും മണിക്കൂറുകൾക്കകം പൊളിഞ്ഞു.
അപേക്ഷകരുടെ എണ്ണം കുറച്ചുകാണിച്ചും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളുടെ എണ്ണം, സീറ്റില്ലാത്തവരുടെ എണ്ണത്തിൽനിന്ന് കുറച്ചുമുള്ള കൃത്രിമ കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. വിദ്യാർഥി സംഘടനകളായ എം.എസ്.എഫ്, കെ.എസ്.യു, ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ സീറ്റ് ക്ഷാമത്തിൽ പ്രക്ഷോഭപാതയിലാണ്