പൊന്നാനി:കടൽ കാണാനെത്തിയ പൊന്നാനി സ്വദേശിനിയായ യുവതി ആസ്ട്രേലിയയിലെ സിഡ്നിയില്‍ കടലിൽ മുങ്ങി മരിച്ചു.
പൊന്നാനി അങ്ങാടി പള്ളിക്കടവ് റോഡിൽ കാസിം മൈതാനത്തിനടുത്ത് താമസിക്കുന്ന പരേതനായ കെ എൻ ഉമ്മറിൻ്റെ മകൻ ഹാരിസിൻ്റെ ഭാര്യ നേർഷയാണ്(40)മരിച്ചത്.കൂടെയുണ്ടായിരുന്ന നേർഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലാണ് അപകടമുണ്ടായത്.
കടൽ കാണാൻ പാറക്കെട്ടുകളില്‍ നിന്ന ഹാരിസും,നേർഷയും സഹോദരി റോഷ്നിയും പെട്ടന്നുള്ള കടലേറ്റത്തിൽ കടലിലേക്ക് വീണ് തിരമാലയിൽ പെടുകയായിരുന്നു.
പരിസരത്തുണ്ടായിരുന്നവര്‍ പൊലീസില്‍ അറിയിക്കുകയും ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഹാരിസിനെയും റോഷ്നിയെയും രക്ഷപ്പെടുത്തി. നേർഷയെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഞ്ച് വർഷമായി ഇവർ ആസ്ട്രേലിയയിലാണ്. ആഴ്ചകൾക്ക് മുമ്പ് നാട്ടിൽ വന്നിരുന്നു.ഭര്‍ത്താവ് ടി കെ ഹാരിസ്, മക്കള്‍ സയാന്‍ അയ്മിന്‍, മുസ്ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്