തൃത്താല എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തി കടന്നുകളഞ്ഞ പ്രതി അലൻ പട്ടാമ്പിയിൽ പിടിയിൽ

 


തൃത്താല : വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തി കടന്നുകളഞ്ഞ 19കാരൻ പിടിയിലായി. ഞാങ്ങാട്ടിരി സ്വദേശി അലൻ ആണ് പിടിയിലായത്.

പട്ടാമ്പിയിൽനിന്ന് തൃത്താല പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പരിക്കേറ്റ എസ്.ഐ. ശശികുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ലാത്രി 10.30ഓടെ മംഗലം ഭാഗത്തായിരുന്നു സംഭവം. സംശയാസ്പദ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് പൊലീസ് കാണുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കളോട് വിവരമന്വേഷിച്ചതോടെ പെട്ടെന്ന് കാർ പിന്നിലേക്ക് എടുത്തു. 

ഈ സമയം ശശികുമാറും പൊലീസ് ഉദ്യോഗസ്ഥനും കാർ തടഞ്ഞ് മുന്നിൽ നിന്നു. എന്നാൽ, എസ്.ഐയെ ഇടിച്ചുവീഴ്ത്തി കാറുമായി രക്ഷപ്പെടുകയായിരുന്നു

Tags

Below Post Ad