തൃത്താല : പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ആഴ്ചകളായിട്ടും മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ 1398 വിദ്യാർത്ഥികൾ സീറ്റില്ലാതെ പെരുവഴിയിൽ. പുതുതായി സർക്കാർ അനുവദിച്ച പ്ലസ് വൺ ബാച്ചുകളിൽ ഒന്നുപോലും തൃത്താലയിലേക്ക് കൊണ്ടുവരാൻ കഴിയാത്തത് മന്ത്രിയുടെ കഴിവുകേടാണെന്ന് എം എസ് എഫ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
എസ് എസ് എൽ സി പരീക്ഷ വിജയിച്ച നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വണിന് സീറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എസ് എഫ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി എ ഇ ഓ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
എം എസ് എഫ് തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് ഷാക്കിർ കരിമ്പ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് ഹിളർ കെ.വി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.ടി താഹിർ,യൂത്ത് ലീഗ് മണ്ഡലം ജ.സെക്രട്ടറി ഫൈസൽ ടി.പി, എം.എസ്. എഫ് ജില്ല സെക്രട്ടറി സിയാദ്, എം എസ് എഫ് മണ്ഡലം ജ.സെക്രട്ടറി ഉസാമ ടി.കെ,എം എസ് എഫ് മണ്ഡലം ട്രഷറർ ജുബൈർ എം.കെ, കമർ എം മെയ്ദീൻ, ഉമ്മർ വി.പി, സഫുവാൻ മുടപ്പക്കാട്,നാഫിഹ് പള്ളിപ്പടി, അൻസിൽ എം.എൻ, അനസ് ചാലിശ്ശേരി, ഷാഹിദ് കൂട്ടുപാത എന്നിവർ നേതൃത്വം നൽകി.