പട്ടാമ്പി : വാഹനാപകടത്തിൽ കൊപ്പം സ്വാദേശിയായ യുവാവിന് ദാരുണാന്ത്യം. ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിലാണ് പട്ടാമ്പി കൊപ്പം പുലാശ്ശേരി പുതുമന തുരുത്തിങ്ങൽ വീട്ടിൽ അജിത് (23) മരിച്ചത്.
ബുധനാഴ്ച പുലർച്ചെയാണ് അപകടം.അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളമശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.സ്ഥാപനത്തിലേക്ക് പോകുമ്പോഴാണ് അപകടം