തൃത്താല : വെള്ളിയാങ്കല്ല് ചാഞ്ചേരി പറമ്പിൽ അഡ്വഞ്ചർ ടൂറിസം പാർക്കിനായി 3.95 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു.
നിർദിഷ്ട പദ്ധതി പ്രദേശം ജലവിഭവ വകുപ്പിന്റെതായത് കൊണ്ട് ഭൂമിയുടെ ഉപയോഗം ടൂറിസം വകുപ്പിന് കൈമാറിയതോടെയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
സൈക്കിൾ ട്രാക്ക്, കുട്ടികളുടെ പാർക്ക്, വാക്ക് വേ, സ്കേറ്റിംഗ് റിങ്ക്, റസ്റ്റോറൻ്റ്, ഫുഡ് കിയോസ്ക്കുകൾ, കയാക്കിങ്ങ് ജെട്ടി, ശിൽപ്പോദ്യാനം മുതലായവ ആദ്യഘട്ടത്തിൽ നിർമ്മിക്കും. ആഗസ്ത് ആദ്യവാരം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും