ഹജ്ജിന് പോയവരുടെ മടക്കയാത്ര ഇന്ന് മുതൽ ആരംഭിക്കും

 


സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയവരുടെ മടക്കയാത്ര ഇന്ന്  ആരംഭിക്കും.
കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ വഴി ഹജ്ജിന് പോയ തീര്‍ത്ഥാടകരില്‍ കോഴിക്കോട് നിന്ന്  യാത്ര തിരിച്ച ഹാജിമാരാണ്  ഇന്നു മുതൽ മടങ്ങിയെത്തുന്നത്. 

മദീനയിൽ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര. എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ   ആദ്യ വിമാനം  വൈകീട്ട് 3.25ന് കരിപ്പൂരിലെത്തും. 166 ഹാജിമാരാണ് ആദ്യ വിമാനത്തിൽ എത്തുന്നത്. രണ്ടാമത്തെ സർവീസ്   തന്നെ രാത്രി 8.25 ന് എത്തും.

കൊച്ചിയില്‍ നിന്നും  കണ്ണൂരില്‍ നിന്നും പോയ ഹാജിമാര്‍ ഈ മാസം പത്തു മുതലാണ് തിരിച്ചെത്തുന്നത്.   കൊച്ചിൻ എമ്പാർക്കേഷൻ പോയിന്റിലേക്ക് ആദ്യ വിമാനം   10ന് രാവിലെ 10.35നും, കണ്ണൂരിലെ ആദ്യ സർവ്വീസ്   ഉച്ചക്ക് 12 നുമാണ് എത്തുന്നത്.   ഈ മാസം  22-നാണ് അവസാന സർവ്വീസ്.
Tags

Below Post Ad