തൃത്താല ഹൈസ്ക്കൂൾ 1989-90 SSLC ബാച്ച് സംഗമം "നീർമാതളം സീസൺ 2" ഓഗസ്റ്റ് 11 ഞായറാഴച

 


ഓർത്തെടുക്കുവാൻ ഒരിക്കൽ കൂടി

തൃത്താല ഹൈസ്ക്കൂളിലെ 1989-90 SSLC ബാച്ചിന്റെ രണ്ടാമത് പൂർവ്വ വിദ്യാർഥി സംഗമം നീർമാതളം സീസൺ 2  ഓഗസ്റ്റ് 11 ഞായറാഴച നടക്കുമെന്ന് സംഘടക സമിതി ഭാരവാഹികൾ അറിയിച്ചു

 32 വർഷങ്ങൾക്ക് ശേഷം രണ്ട് വർഷം മുമ്പ് നടത്തിയ സംഗമത്തിന്റെ തുടർച്ച ആയിട്ടാണ്  ഓർത്തെടുക്കുവാൻ ഒരിക്കൽ കൂടി നീർമാതളം സീസൺ -2 എന്ന പേരിൽ സംഗമം സംഘടിപ്പിക്കുന്നത്

ഓഗസ്റ്റ് 11 ന് ഞായറാഴ്ച 9.30 മുതൽ 4.30 വരെ തൃത്താല പട്ടാമ്പി റോഡിലുള്ള KMK ഹാളിൽ നടക്കുന്ന സംഗമത്തിൽ അന്നത്തെ പഠിതാക്കളുടെ വെത്യസ്ഥതയുള്ളതും പുതുമയുള്ളതുമായ വിവിധയിനം  കലാകായിക സാംസ്കരിക പരിപാടികൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു

ചെയർമാൻ അഡ്വക്കറ്റ് അനസ് ബിൻ അബൂബക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ MN നാസർ, CV ബഷീർ, ഫൈസൽ പുലിയത്ത്, TT മുഹമ്മത് അഷറഫ് . ഇബ്നു മഷ്ഹൂദ്, MK നാസർ, ജമാൽ പട്ടിത്തറ, ബിന്ദു നന്ദകുമാർ , രമ, സെൽഫ അബൂബക്കർ , റംലാ ബീഗം, പ്രീതടീച്ചർ എന്നിവർ പ്രസംഗിച്ചു

ജനറൽ കൺവീനർ യൂസഫ് കടവത്ത് സ്വാഗതവും കൺവീനർ മിനി ടീചർ നന്ദിയും പറഞ്ഞു


Tags

Below Post Ad