ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടന്നു

 


ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ  ക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടന്നു

ഏകദേശം 1800-വർഷത്തിലധികം പഴക്കം കൽപ്പിക്കപ്പെടുന്ന,  ശിവ ഭൂതഗണമായ ഖരനാൽ പ്രതിഷ്ഠതമായ ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു.ശനിയാഴ്ച രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.5 മണി മുതൽ 8 മണി വരെ  500 -ലധികം പേർ ബലിതർപ്പണം നടത്തി.

ബലിതർപ്പണ ചടങ്ങുകൾക്ക് പാലക്കാട്ടിരി മന ശങ്കരൻ നമ്പൂതിരി,ജയൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.പിതൃക്കൾക്ക് ശാന്തി ലഭിക്കുന്നതിനായി ക്ഷേത്രത്തിൽ നടന്ന തിലഹോമത്തിന് ക്ഷേത്രം മേൽശാന്തി കുന്നത്ത് മന അപ്പു നമ്പൂതിരി കാർമികത്വം വഹിച്ചു.

ബലി ദർപ്പണ കർമ്മങ്ങൾക്കും, ക്ഷേത്ര ദർശനത്തിനും ശേഷം, ചടങ്ങുകൾക്കായി എത്തിയവർക്ക് ദേവസ്വം കമ്മിറ്റി  പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.കുമാർ,സബ്ബ് ഇൻസ്പെക്ടർ വി.ആർ.റനീഷ് എന്നിവരുടെ മേൽനോട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.

Tags

Below Post Ad