![]() |
പുതിയ കെട്ടിടത്തിൻ്റെ രൂപരേഖ |
തൃത്താല : പന്ത്രണ്ടര കോടി രൂപ ചെലവിട്ട് തൃത്താല സർക്കാർ ആശുപത്രിക്ക് പുതിയ കെട്ടിടമുയരും. ആശുപത്രി നവീകരണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചൊവ്വാഴ്ച രാവിലെ 10.30ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.
2022ലെ സംസ്ഥാന ബജറ്റിലാണ്
ആശുപത്രിയുടെ വികസനത്തിനായി 12.5 കോടി രൂപ വകയിരുത്തിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്. ബജറ്റിൽ വകയിരുത്തിയ തുക അനുവദിക്കുകയും കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തതോടെയാണ് നിർമ്മാണോദ്ഘാടനം നടത്തുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള
സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയും പോസ്റ്റുമോർട്ടവും ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുമ്പ് ഉണ്ടായിരുന്നു. അതെല്ലാം നിലച്ചിട്ട് വർഷങ്ങളായി. നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.
പട്ടിത്തറ, പരുതൂർ, ആനക്കര, തൃത്താല തുടങ്ങിയ പഞ്ചായത്തുകളിലെ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രമാണിത്. ഒന്നരയേക്കറോളം വിസ്‌തൃതിയുള്ള ആശുപത്രിയുടെ ചുറ്റുമതിലും ആശുപത്രിയിലേക്കുള്ള റോഡുകളും ഇതോടൊപ്പം നവീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
സ്വലേ - swale