ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വയോധിക മരിച്ചു

 


ചങ്ങരംകുളം: ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വയോധിക മരിച്ചു. ചങ്ങരംകുളം ചേലക്കടവ് സ്വദേശിനി സത്യവതി(78)ആണ് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്.തിങ്കളാഴ്‌ച ബന്ധുവിനൊപ്പം ബൈക്കിൽ വരുന്നതിനിടെയാണ്  വീണ് പരിക്കേറ്റത്.

 തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Below Post Ad