തൃത്താല ഹൈസ്ക്കൂളിലെ 89.90 SSLC ബാച്ചിന്റെ രണ്ടാമത്തെ സംഗമം നീർമാതളം സീസൺ 2 തൃത്താല KMK ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രശസ്ത ഗസൽ ഗായകൻ പ്രിയൻ മാസ്റ്റർ സംഗമം ഉത്ഘാടനം ചെയ്തു
മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കുമെന്നും. ഇത് മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്താവുന്ന രീതിയിൽ ഉപയോഗപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു
ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും സ്ഥലകാലഭേദങ്ങളില്ലാത്ത വിധമാണ് വയനാടിന്റെ വശ്യ സൗന്ദര്യത്തിൽ സംഭവിച്ച ദുരിതമെന്നും ആ ദുരിതത്തിൽ മരണപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് സംഗമത്തിന് തുടക്കം കുറിച്ചത്
എല്ലാം ഉണ്ടായിരുന്നവർ ഇന്ന് ഒന്ന് മില്ലാത്തവരായിരിക്കുന്നു അതുകൊണ്ട് തന്നെ കഴിയാവുന്ന രീതിയിൽ അവരെ ചേർത്ത് പിടിക്കേണ്ടത് അത്യാവശ്യമാണന്നും സംഗമം അഭിപ്രായപെട്ടു
പണചിലവുള്ള ആഘോഷങ്ങൾ ഒഴിവാക്കി അതിന് നീക്കിവെച്ചിരുന്ന കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറാനും സംഗമം തിരുമാനിച്ചു
അന്ന് പഠിതാക്കളയിരുന്നവരുടെ വെത്യസ്ഥ രീതിയിലുള്ള കലാ കായിക പരിപാടികളും സംഘടിപിച്ചിരുന്നു.
ചെയർമാൻ അഡ്വക്കേറ്റ് അനസ് ബിൻ അബൂബക്കറിന്റെ അധ്യക്ഷതയിൽ ജനറൽ കൺവീനർ യൂസഫ് കടവ് സ്വാഗതവും ഡോക്ടർ കൃഷ്ണദാസ് നന്ദിയും പറഞ്ഞു
തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റും ബാച്ചിലെ പഠിതാവുമായിരുന്ന ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.നാസർ M N മിനിടീച്ചർ എന്നിവർ അവതാരകരായിരുന്ന സംഗമത്തിന് ബഷീർ Cv, ഫൈസൽ പുലിയത്ത്, നാസർ M K, അഷറഫ് TT, ഹിറാ ബഷീർ, ഷംസു വാവനൂർ, ജമാൽ പട്ടിത്തറ , ഗഫൂർ പൂളകത്ത് .ഇബ്നു മശ്ഹൂദ്, മൊയ്തീൻ, KV ഹിളർ ,ബിന്ദു നന്ദകുമാർ ,സൽഫ അബൂബക്കർ , രമ, റംലാ ബീഗം, ഉമൈമത്ത് vv എന്നിവർ നേതൃത്വം നൽകി