കാട്ടുപന്നി ശല്ല്യത്തിന് പരിഹാരം വേണമന്നറിയിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

 


തൃത്താല : നിയോജക മണ്ഡലത്തിൽ കപ്പൂർ, ആനക്കര, പട്ടിത്തറ പഞ്ചായത്തിൽ പൊതുജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായി കാട്ടുപന്നി ശല്ല്യം കൂടുതലായ സാഹചര്യത്തിൽ ഇതിനെതിരെ കേരള വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ Ak ശശീന്ദ്രന്,NCP (S) പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ നൂറുദ്ദീൻ. ഇ.വി. യും NCP (S) തൃത്താല ബ്ലോക്ക് പ്രസിഡന്റ് ശ്രീ ശ്രീജി കടവത്തും ചേർന്ന് നിവേദനം നൽകി. 

പാലക്കാട് തൃപ്തി ഹാളിൽ വെച്ച് നടന്ന NCP ( S) പാലക്കാട് ജില്ലാ ശിൽപശാല ഉദ്ഘാടനത്തിന്  മന്ത്രി എത്തിയപ്പോളാണ് നിവേദനം നൽകിയത്. കാട്ടുപന്നി കൂടുതൽ പെരുകി കപ്പൂർ ഗ്രാമപഞ്ചായത്തിൽ കൊഴിക്കര പ്രദേശത്ത് വളരെയധികം കൃഷി നാശവും, ജനങ്ങൾക്ക് നേരെയുള്ള ഉപദ്രവവും ഉണ്ടായ സാഹചര്യത്തിലാണ് ഇത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

 മന്ത്രി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തുമായും ഇടപെട്ട് പരിഹാര ഉണ്ടാക്കാമെന്ന് അവർക്ക് ഉറപ്പ് നൽകി.

Tags

Below Post Ad