തൃത്താല വി.കെ കടവ് സി.എച്ച് ലൈബ്രറി കവിതക്കൊരു സായാഹ്നം സംഘടിപ്പിച്ചു. കെ.എം.കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുരയ്യ യൂസഫ് എഴുതിയ ‘പറയാതെ പറഞ്ഞ വരികൾ‘ എന്ന കവിതാ സമാഹാരം മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.
ഡോ.രാജൻ ചുങ്കത്ത് പുസ്തകം ഏറ്റുവാങ്ങി. തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. യുവകവി ജീവേഷ് പുസ്തകം പരിചയപ്പെടുത്തി.
തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ, അംഗങ്ങളായ പി.വി മുഹമ്മദാലി, പി.ദീപ, പത്തിൽ അലി, ബ്ലോക്ക് പഞ്ചായത്തംഗം കുബ്റ ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോ.ടി.എ ഷബ്ന, അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മ പ്രസിഡൻ്റ്ഹുസൈൻ തട്ടത്താഴത്ത്, കഥാകൃത്ത്സതീഷ് കാക്കരാത്ത്, സുരയ്യ യൂസഫ്,സംഘാടക സമിതി കോ -ഓഡിനേറ്റർ കെ.വി ശിഹാബ് എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ അംഗീകാരം നേടിയ പ്രതിഭകളെ അനുമോദിച്ചു. സംഗീത വിരുന്നും പുസ്തക പ്രദർശനവും ഉണ്ടായിരുന്നു.
swale