ഓണത്തിന് പൂക്കളമിടാൻ വിവിത വർണ്ണത്തിലുള ചെണ്ടുമല്ലികൾ വിരിയിച്ച് ക്ഷേത്ര ഭാരവാഹികൾ

 


ദേശമംഗലം:തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഭാരതപ്പു ഴയോട് ചേർന്നു കിടക്കുന്ന ശ്രീ. ഇളയന്നൂർ ഭഗവതി ക്ഷേത്ര ഭൂമിയിൽ 50 സെൻ്റ് സ്ഥലത്താണ് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനാണ് തൈ നടൽ ഉദ്ഘാടനം ചെയ്തത്. ഈ വർഷത്തെ ഓണ വിപണി ലക്ഷ്യമിട്ടാണ് ഇതിന് തുടക്കം കുറിച്ചതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

മുപ്പതിനായിരം രൂപയോളം ഇതിനായി ചിലവ് വന്നിട്ടുണ്ടെന്നും, ഓണവും, വിളവെടപ്പും കഴിയുന്നതോടെ പ്രതീക്ഷിക്കുന്നവരുമാനം ഏകദേശം ഒരു ലക്ഷം രൂപയാണെനും അവർ പറഞ്ഞു.

ഇതിൽ നിന്നുള്ള വരുമാനം മുഴുവനായും ക്ഷേത്രത്തിൻ്റെ പുന:രുദ്ധാരണത്തിനായി ഉപയോഗിക്കുവാനാണ് തീരുമാനം.



ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപ് തകർന്ന് പോയതാണെന്നാണ് പൂർവ്വികന്മാരിൽ നിന്ന് കിട്ടിയ അറിവ്. ഈ പ്രദേശത്തെ ഭക്തജനങ്ങളുടെ സഹകരണം കൊണ്ടാണത്തിൽ ഒരു വർഷത്തെ പ്രയത്നം കൊണ്ടാണ് ക്ഷേത്രം പുനർനിർമ്മിച്ചത് മുഴുവൻ പണികളും പൂർത്തിയായിട്ടില്ല. ഇനി ചുറ്റമ്പലം' ഉപദേവതകളുടെ പ്രതിഷ്ഠ ചുറ്റുമതിൽ എന്നിവയെല്ലാം നടത്താൻ ബാക്കിയുണ്ട്. 

ഈ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിനു കീഴിൽ ശ്രീ. തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിൻ്റെ കീഴെ ടമായാണ് ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

ഈ ചെണ്ടുമല്ലി കൃഷിയുടെ തുടക്കം കുറിക്കാൻ ഉള്ള ആശയം ആദ്യം മുന്നോട്ട് വെച്ചത് ക്ഷേത്രം നടത്തിപ്പു കമ്മിറ്റി സെക്രട്ടറി  കുമാരവേല നാണ് അതിനോടൊപ്പം രവി പണ്ടാരപ്പറമ്പിൽ ' ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് 'കെ.രാവുണ്ണി 'സെക്രട്ടറി. പി. കെ. കൃഷ്ണൻകുട്ടി ഗംഗാധരൻ കെ.,ചന്ദ്രമോഹനൻ. എം. കെ.ഹരി. പി, കെ.പി. ദാസൻ , കെ.പി. സത്യൻ, ഒ. കെ.പ്രകാശൻ, ചന്ദ്രമോഹനൻ, ചന്ദ്രമോഹനൻ, ഭാമിനി എന്നീ നാട്ടുകാരും മറ്റു കമ്മിറ്റി അംഗങ്ങളും ഒഴിവുസമയങ്ങളിൽ കൃഷിയിടത്തിൽ പൂക്കളെ പരിചരിച്ച് സംരക്ഷിച്ച് വരുന്നു.

ഈ ദേശത്തെ ക്ഷേത്രമായ ശ്രീ.വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രത്തിൻ്റെ ഉത്സവമായ അഞ്ചാം കളം വേല നടത്തുന്നത് ഈ ക്ഷേത്രത്തിൻ്റെ സ്ഥലത്താണ്.

ക്ഷേത്ര പുന:രുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശ്രീ അഞ്ചുമൂർത്തി ക്ഷേത്രത്തിൻ്റ മാനേജർ ശ്രീ.പ്രസന്നകുമാർ അവർകളുടെ എല്ലാവിധ സഹകരണങ്ങളുമുണ്ട്.

അഷറഫ് ദേശമംഗലം

Below Post Ad