കരുവാൻപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; കൊപ്പം സ്വദേശി മരിച്ചു

 


കൊപ്പം :  ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.യുവാവ് മരിച്ചു .പട്ടാമ്പി പള്ളിപ്പുറം പാതയിൽ കരുവാൻ പടിക്കടുത്ത് അവനാംപടിയിലാണ് വെള്ളിയാഴ്ച വൈകിട്ട് 7:30 ഓടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.


അപകടത്തിൽ കൊപ്പം തെക്കുംമല കാടംകുളത്തിൽ വീട് ബഷീർ റഹ്മാനി മകൻ ഹാഫിസ് മുഹമ്മദ് സുഹൈൽ (21)മരണപ്പെട്ടു.

എടയൂർ ഹിഫ്ളുൽ ഖുർആൻ കോളേജിൽ വിദ്യാർത്ഥിയാണ് സുഹൈൽ. കരിയന്നൂരിലെ ഉമ്മയുടെ വീട്ടിലേക്ക് പോകുമ്പോളാണ് അപകടത്തിൽ പെട്ടത്.

സക്കീന ആണ് മരിച്ച സുഹൈലിന്റെ മാതാവ്.സഹോദരങ്ങൾ അനീസ്,ഹസ്ന. 

കരുവാൻപടി സ്വദേശി അബ്ദുൽ കബീർ മൂന്നര വയസ്സുകാരനായ മകൻ ബിലാൽ എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനാസ  പട്ടാമ്പി നിളാ ആശുപത്രിയിൽ, ഖബറടക്കം നാളെ ഉച്ചയോടനുബന്ധിച്ച് തെക്കുമ്മല അൻസാർ നഗർ ഖബർസ്ഥാനിൽ 

Below Post Ad