പട്ടിത്തറ കാറപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി മരിച്ചു

 


തൃത്താല:പട്ടിത്തറയിൽ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം മുല്ലൂർക്കടവ് സ്വദേശി പള്ളിയാലിൽ അഷറഫ്(60) ആണ് മരിച്ചത്. 


കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. തൃത്താല ഭാഗത്ത് നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. 

അഷറഫും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറോടിച്ചിരുന്ന അഷറഫിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കുറ്റിപ്പുറം കാങ്കപ്പുഴ ജുമാ മസ്ജിദിൽ ഖബറടക്കി.

ഖത്തർ പ്രവാസിയായ അഷ്റഫ് കഴിഞ്ഞ മാസം 19 നാണ് നാട്ടിൽ വന്നത്.അടുത്ത ദിവസം ഖത്തറിലേക്ക് തിരിച്ചു പോകാനിരിക്കെയായിരുന്നു അന്ത്യം.

ദീര്‍ഘകാലം ഖത്തറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവില്‍ മറ്റു ചില ബിസിനസുകള്‍ നടത്തിവരിക യായിരുന്നു.

സൈനബയാണ് ഭാര്യ.മക്കള്‍ : ഷംല,ഫെബിന,റജില. 

Below Post Ad