പൊന്നാനി: അത്താണിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. പൊന്നാനി അത്താണിയില്‍ വച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ഓട്ടോ ഡ്രൈവര്‍ സുജിത്ത് (43) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുജിത്തിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു