തൃത്താല: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡ് ചന്ദ്രൻ കക്കാട്ടിരിക്ക് .
കവി ,സാമൂഹിക സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ രംഗങ്ങളിൽ അറിയപ്പെടുന്ന ചന്ദ്രൻ കക്കാട്ടിരിക്ക് ഈ മേഖലകളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
ഡിസംബർ 11ന് ഡൽഹി പഞ്ചശീല ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി സതേൺ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബാബു ജോർജ് വട്ടോളി അറിയിച്ചു.