പട്ടാമ്പി : എക്‌സൈസ് സംഘത്തെ കണ്ട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറുദ്ദീനാണ് (17) മരിച്ചത്
വെള്ളിയാഴ്ച വൈകീട്ട് കുലുക്കല്ലൂർ ആനക്കൽ നരിമടക്ക് സമീപം പരിശേധനക്ക് വന്ന എക്‌സൈസ് സംഘത്തെ കണ്ട് സുഹൈറുദ്ദീനും കൂട്ടുകാരും ചിതറിയോടി.ഇവരിൽ സുഹൈറുദ്ദീനും മറ്റൊരു യുവാവുമാണ് പുഴയിൽ എടുത്ത് ചാടിയത്.
സുഹൃത്ത് രാത്രി പത്ത് മണിയോടെ വീട്ടിലെത്തി.അപ്പോഴാണ് സുഹൈർ തിരിച്ചെത്തിയിട്ടില്ല എന്ന് മനസ്സിലായത്.തുടർന്നാണ് നാട്ടുകാർ തിരച്ചിൽ തുടങ്ങിയത്.തൂതപ്പുഴയിലെ വ്യാപകമായ തിരച്ചിലിനൊടുവിൽ ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
സംഘത്തിലെ എട്ട് പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.ഇവരിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തു കേസ് രജിസ്റ്റർ ചെയതു.