ചാലിശ്ശേരി വട്ടത്താണിയിൽ കാറ് നിയന്ത്രണം വിട്ട് അപകടം

 


കൂറ്റനാട് : ചാലിശ്ശേരി വട്ടത്താണിയിൽ കാറ് നിയന്ത്രണം വിട്ട് അപകടം.  ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ചാലിശ്ശേരി കൂറ്റനാട് പാതയിൽ ഫാമിലി മെഡിക്കൽ സെന്ററിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. മലപ്പുറം ചട്ടിപ്പാറ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്  ആർക്കും പരിക്കില്ല. കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വലത് വശത്തെ റോഡ് അരികിൽ സ്ഥാപിച്ചിരുന്ന സൂചന ബോർഡ് ഇടിച്ച് തകർതകർത്ത  ശേഷം  മൺതിട്ടയോട് ചേർന്ന് നിൽക്കുകയായിരുന്നു. മറ്റു വാഹനങ്ങളോ യാത്രക്കാരോ  ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.  കാറിൽ അഞ്ച് പേരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കാറിന് മുൻവശത്തെ ഗ്ലാസ് ഉൾപ്പെടെ കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Below Post Ad