കൂറ്റനാട് : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല മണ്ഡലം കമ്മറ്റി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നിർദ്ദേശങ്ങളും, വർധിച്ചു വരുന്ന അനധികൃത വഴിയോര കച്ചവടങ്ങളും സംബന്ധിച്ചും തൃത്താല എം. എൽ. എ. യും, തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി. രാജേഷുമായി കേരള വ്യാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം ഭാരവാഹികൾ ചർച്ച നടത്തി.
കെ. വി. വി. ഇ.എസ് തൃത്താല മണ്ഡലം കമ്മറ്റിയുടെ നിവേദനം മണ്ഡലം പ്രസിഡന്റ് കെ. ആർ. ബാലൻ മന്ത്രിക്ക് കൈമാറി. ജില്ല വൈസ് പ്രസിഡന്റ് ടി.പി. ഷക്കീർ, ഷമീർ വൈക്കത്ത് എന്നിവർ പങ്കെടുത്തു.
മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ തൃത്തിൽ മണ്ഡലത്തിൽ ഉൾപെടുന്ന ഏകോപന സമിതിയുടെ എല്ലാ യൂണിറ്റ് ഭാരവാഹികളുമായി ഒക്ടോബർ 06 ന് കാലത്ത് 11 മണിക്കും, മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഒക്ടോബർ 13 ന് വൈകീട് 3 മണിക്കും പ്രത്യേക യോഗം ചേരാം എന്ന് മന്ത്രി കെ. വി. വി. എസ്. നേതാക്കൾക്ക് ഉറപ്പ് നൽകി.