സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കല്‍; രണ്ടുപേര്‍ അറസ്റ്റില്‍

 


ഗുരുവായൂര്‍: സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കുന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. കുന്നംകുളം കിഴൂര്‍ പുത്തിയില്‍ ശ്രീക്കുട്ടന്‍ (26), ചാവക്കാട് തിരുവത്ര കണ്ണച്ചി വീട്ടില്‍ അനില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച് സ്‌കൂട്ടറില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. പോലീസ് പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 

ഇതിനിടയില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുവായൂര്‍ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

Below Post Ad