കുമ്പിടി : ആനക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "പോഷൻ മാ 2024" ൻ്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ആരോഗ്യ ബോധവൽക്കരണ ക്ലാസും ഗ്രാമ പഞ്ചായത്തിൽ വച്ച് നടത്തി.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാ: കമ്മിറ്റി ചെയർപേഴ്സൺ സി .പി സമിത അദ്ധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാ: കമ്മിറ്റി ചെയർമാൻ പി.കെ ബാലചന്ദ്രൻ, മെമ്പർമാരായ കെ.പി മുഹമ്മദ്, വി.വി ബീന, ടി സ്വാലിഹ്, ബഷീർ പി , ഗിരിജ മോഹനൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ രാജേന്ദ്രൻ , ICDS സുപ്രവൈസർ ദിവ്യ കെ , തുടങ്ങിയവർ സംസാരിച്ചു