ജില്ലയിലെ റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുളള' ഗുണഭോക്താക്കളുടെ (എ.എ.വൈ, പി.എച്ച്.എച്ച്) eKYC അപ്‌ഡേഷന്‍ നടത്തുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അതിന്റെ ഭാഗമായി എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും തങ്ങളുടെ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകള്‍ വഴിയോ, അല്ലെങ്കില്‍ അടുത്തുള്ള റേഷന്‍ കടകളില്‍ ചെന്നോ തങ്ങളുടെ eKYC അപ്‌ഡേഷന്‍ നടത്തണം.
അപ്‌ഡേഷന്‍ നടത്തുവാന്‍ റേഷന്‍ കടകളിലെത്തുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ കിട്ടും.
പട്ടാമ്പി താലൂക്ക് -0466-2970300
പാലക്കാട് താലൂക്ക്-0491-2536872
ചിറ്റൂര്‍ താലൂക്ക്-0492-222329
ഒറ്റപ്പാലം താലൂക്ക്-0466-2244397
മണ്ണാര്‍ക്കാട് താലൂക്ക് - 0492-4222265
ആലത്തൂര്‍ താലൂക്ക് -0492-2222325