റേഷൻ കാർഡ് മസ്റ്ററിംഗ് നാളെ മുതൽ; അരി വിതരണം നിർത്തിവെക്കുമെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

 


തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിക്കും

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു.

 ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് നിർദേശം. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.

മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിന് അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിഗും ഇ പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. 

Tags

Below Post Ad