ആനക്കര : മലമൽക്കാവ് ആനപ്പടിയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. കണ്ണംകുഴിയിൽ ദിനേഷ്കുമാറിൻെറ വീട്ടിൽ നിർത്തിയിട്ടിരുന്ന ശ്രീകൃഷ്ണപുരം സ്വദേശിയും അധ്യാപകനുമായ ഗിരീഷിന്റെ ഉടമസ്ഥതയിലുളള കാറാണ് തിങ്കളാഴ്ച്ച രാത്രിയിൽ ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയത്.
ഭാര്യ വീട്ടിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതാണ് ഗിരീഷ്. സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.