കൂറ്റനാട്: വട്ടേനാട് ഗവ. ഹൈ സ്കൂളിലെ 1970-71 എസ് എസ് എസ് എൽ സി ബാച്ചിലെ സഹപാഠികൾ സ്കൂളിൽ ഒരിക്കൽ കൂടി ഒത്തുചേർന്നു.
ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ചേക്കേറിയ സതീർഥ്യരും ഇത്തവണ സംഗമത്തിന് എത്തിയിരുന്നു.
സ്കൂൾ ഹെഡ് മാസ്റ്റർ ശിവകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ടി എം നാരായണൻ, കാസിം, ബഷീർ തട്ടത്താഴത്ത് സംസാരിച്ചു.ഡോ. അരവിന്ദാക്ഷൻ, ഡോ. ദിവാകരൻ എന്നിവർ ആരോഗ്യ ക്ലാസുകൾ എടുത്തു.
അമ്പത് കൊല്ലം പിന്നിട്ട ഈ സ്കൂൾ ബാച്ചിന്റെ സുവർണ്ണ സംഗമം 2022ൽ നടന്നത് വട്ടേനാട് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു.