പട്ടാമ്പി : കൊപ്പം ആമയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്.