ഒരോവറിൽ അഞ്ച് മാസ് സിക്സറുകൾ; ട്വന്റി 20യിൽ സെഞ്ച്വറി നേട്ടവുമായി സഞ്ജു

 



ബം​ഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ സെഞ്ച്വറി നേട്ടവുമായി മലയാളി താരം സഞ്ജു സാംസൺ‌. 41 പന്തിൽ സഞ്ജു സെഞ്ച്വറി പിന്നിട്ടു. 9 ഫോറും 8 സിക്സും സഹിതമാണ് സ‍ഞ്ജുവിന്റെ സെഞ്ച്വറി. 10-ാം ഓവറിൽ റിഷാദ് ഹൊസൈനെതിരെ അഞ്ച് സിക്സുകളാണ് മലയാളി താരം പറത്തിയത്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് അഭിഷേക് ശർമയെ നാല് റൺസുമായി നേരത്തെ നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച കൂട്ടുകെട്ട് ഒരുക്കുകയായിരുന്നു. 14ാം ഓവറിൽ 47 പന്തിൽ 111 റൺസെടുത്ത് മുസ്താഫിസുർ റഹ്മാന്റെ പന്തിൽ സഞ്ജു പുറത്തായി.

വീഡിയോ : 



Below Post Ad